മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യം: ജി​ദ്ദ​യി​ൽ നാ​ല് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ
Apr 11, 2025 09:08 AM | By VIPIN P V

ജി​ദ്ദ: (gcc.truevisionnews.com) മ​സാ​ജ് സെ​ന്റ​റി​ൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട നാ​ലു പ്ര​വാ​സി​ക​ളെ ജി​ദ്ദ​യി​ൽ അ​റ​സ്റ്റ് ചെ​യ്‌​തു. ട്രാ​ഫി​ക് പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ ക​മ്യൂ​ണി​റ്റി സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് കോം​ബാ​റ്റി​ങ്​ ഹ്യൂ​മ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

അ​ന​ന്ത​ര ശി​ക്ഷാ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സാ​ജ് കേ​ന്ദ്ര​ത്തി​ന് മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ നി​യ​മ ലം​ഘ​ന​ത്തി​നു​ള്ള ക​ന​ത്ത പി​ഴ ചു​മ​ത്തു​മെ​ന്നും ന​ട​പ​ടി​യു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

മ​സാ​ജ് സെ​ന്റ​റു​ക​ൾ, വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ, സ്പാ ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​സാ​ന്മാ​ർ​ഗി​ക​ത​ക്കു​മു​ള്ള ഇ​ട​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും നി​രീ​ക്ഷ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

വി​ശ്ര​മ-​ശ​രീ​ര സം​ര​ക്ഷ​ണ (മ​സാ​ജ്) കേ​ന്ദ്ര​ത്തി​നു​ള്ള​തി​ൽ പൊ​തു ധാ​ർ​മി​ക ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ രാ​ജ്യ​ത്തി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​സി​ൽ പി​ടി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്തു​വി​ടാ​റി​ല്ല.

നി​യ​മ ന​ട​പ​ടി തു​ട​രു​ന്ന​തി​നാ​ൽ പ്ര​തി​ക​ളു​ടെ സ്വ​ദേ​ശം, കു​റ്റ​കൃ​ത്യ​ത്തി​​ന്റെ സ്വാ​ഭാ​വം തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തെ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും കു​റ്റ​കൃ​ത്യ​ത്തി​​ന്റെ ഭാ​ഗ​മാ​കു​ന്ന എ​ല്ലാ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​ൻ അ​ധി​കൃ​ത​ർ​ക്ക് ഇ​തു​വ​ഴി സാ​ധി​ക്കു​ന്നു.

#Disorder #massageCenter #Four #expatriates #arrested #Jeddah

Next TV

Related Stories
  സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

Apr 18, 2025 04:50 PM

സ്കൂൾ ബസുകളിൽ സ്വയം നിയന്ത്രിത അഗ്നിശമന സംവിധാനം നിർബന്ധം

വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്...

Read More >>
 കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

Apr 18, 2025 03:33 PM

കുവൈത്തിൽ 1,500 കുപ്പി വിദേശ മദ്യം പിടികൂടി

പിടികൂടിയ മദ്യത്തിന് ഏകദേശം 100,000 ദിനാറിലധികം (2 കോടിയിലേറെ ഇന്ത്യൻ രൂപ)...

Read More >>
സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Apr 18, 2025 03:01 PM

സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സൗദിയില്‍ പല ഇടങ്ങളിലും ഇന്നലെ മുതല്‍ കാലാവസ്ഥാ മാറ്റം...

Read More >>
അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

Apr 18, 2025 02:59 PM

അബുദാബിയില്‍ ജോലി തേടിയെത്തിയ മലയാളി യുവാവ് മരിച്ചു

അല്‍ ഐന്‍ അല്‍ ജിമി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍...

Read More >>
വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

Apr 18, 2025 01:08 PM

വസ്ത്രം മാറ്റാൻ സഹായിക്കാമെന്ന വ്യാജേന കഴുത്തുഞെരിച്ചു, 8 വയസ്സുകാരിയെ കൊന്ന് മുത്തശ്ശി

പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നതനുസരിച്ച് പെൺകുട്ടിയെ വസ്ത്രം മാറാൻ സഹായിക്കുകയാണെന്ന വ്യാജേന വസ്ത്രം ഊരുകയും അത് കുട്ടിയുടെ കഴുത്തിൽ മുറുക്കി...

Read More >>
ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

Apr 18, 2025 12:35 PM

ഉംറ തീർഥാടനത്തിനെത്തിയ മലയാളി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദയിലെ റുവൈസിൽ മൃതദേഹം ഖബറടക്കി. ഖബറടക്കത്തിനും മറ്റു നടപടികൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് സന്നദ്ധ പ്രവർത്തകർ...

Read More >>
Top Stories