---
title: "കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#Kozhikode #native #who #arrived #from #Kuwait #visiting #VC #passes #away #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283205/kozhikode-native-who-arrived-from-kuwait-visiting-vc-passes-away-bahrain"
published_at: "2025-04-13T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb806a0228f_dead.jpg"
keywords: []
---

# കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് ബഷീറിന്‍റെ മകൻ മുഹമ്മദ് ഫായിസ് ബഹ്റൈനിൽ അന്തരിച്ചു.

## Article Content

**മനാമ: **കുവൈത്തിൽ നിന്ന് സന്ദർശന വിസിയിലെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശി തെക്കെ കടവത്ത് ബഷീറിന്‍റെ മകൻ മുഹമ്മദ് ഫായിസ് ബഹ്റൈനിൽ അന്തരിച്ചു.

ബിസിനസ് ആവശ്യാർഥം പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്ന വഴി ബഹ്റൈനിലെത്തിയായിരുന്നു. ഇന്ന് രാവിലെയാണ് താമസസ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാതാവും ഇളയ സഹോദരനും കുവൈത്തിലുണ്ട്. മറ്റൊരു സഹോദരൻ ഉപരിപഠനാവശ്യാർഥം ജോർജിയയിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283205/kozhikode-native-who-arrived-from-kuwait-visiting-vc-passes-away-bahrain)