മസ്‌കത്ത്: ഒമാനിൽ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രാക്ക് ചെയ്യാന്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് (എ ഐ) ക്യാമറയുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). ജി സി സി ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ജി. അലി ബിന്‍ ഹമൗദ് അല്‍ ഫലാഹി ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനിലെ റോഡുകളില്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ ഇപ്പോള്‍ സജീവമാണ്. വാഹനമോടിക്കുമ്പോള്‍ ഫോണുകള്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്താന്‍ എ ഐ ക്യാമറകള്‍ക്ക് കഴിയും. നിയമലംഘനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ ഇത് സഹായിക്കും.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പുറമേ, ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും ഈ സംവിധാനങ്ങള്‍ സഹായിക്കും.ഈ സാങ്കേതികവിദ്യയുടെ ഫലപ്രാപ്തി ഉറപ്പാക്കാന്‍ വിപുലമായ പരീക്ഷണങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്.
ഇത്തരം സ്മാര്‍ട്ട് സംവിധാനങ്ങളുടെ വിന്യസിക്കല്‍ നിയമലംഘനങ്ങളും റോഡ് അപകടങ്ങളും ഗണ്യമായി കുറക്കുമെന്ന് ബ്രിഗേഡിയര്‍ എന്‍ജി. അലി ബിന്‍ ഹമൗദ് അല്‍ ഫലാഹി പറഞ്ഞു.
#Mobile #phone #use #driving #AI #cameras #Oman #roads #fines #violations