കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു; ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു

കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ചു;  ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു
Apr 14, 2025 07:21 PM | By Susmitha Surendran

മസ്കറ്റ്: (gcc.truevisionnews.com)  കുടുംബത്തോടൊപ്പം സഞ്ചരിക്കവേ വാഹനം ഒട്ടകത്തിലിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം താമരകുളത്തെ ജോസഫ് വിക്ടർ (37) ആണ് മസ്കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ഇബ്രി അപ്ലൈഡ് സയൻസിൽ മെയിന്റനൻസ് സൂപ്പർവൈസറായിരുന്നു. കഴിഞ്ഞ മാസം 26ന് രാത്രിയിൽ ഇബ്രിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന വഴിയിൽ സഫയിൽ എത്തുന്നതിന് മുമ്പായിരുന്നു അപകടം ഉണ്ടായത്.

ഇദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫ് വിക്ടറിനെ ആദ്യം ഇബ്രി ആശുപത്രിയിലും പിന്നീട് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിതാവ്: വിക്ടർ ഫ്രാൻസിസ്. മാതാവ്: മോളി വിക്ടർ. ഭാര്യ: മെറി ആഗ്നസ് ജോസഫ്. മക്കൾ: ജെസീക്ക ജോസഫ്, ജെനീക്ക ജോസഫ്. സഹോദരൻ: വിക്ടർ ബ്രൂണോ.

#Malayali #man #who #undergoing #treatment #died #oman #after #his #vehicle #hit #camel #traveling #his #family.

Next TV

Related Stories
ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

Apr 28, 2025 02:55 PM

ട്രാഫിക് പരിശോധന; കുവൈത്തിലെ ഖൈത്താനിൽ 13 പേർ അറസ്റ്റിൽ

ഖൈത്താൻ ഏരിയയിൽ സുരക്ഷാ, ട്രാഫിക്, ബോധവൽക്കരണ കാമ്പയിൻ...

Read More >>
പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

Apr 28, 2025 10:50 AM

പറക്കാനൊരുങ്ങി; ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15 മു​ത​ൽ

ക​ണ്ണൂ​ർ-​മ​സ്ക​ത്ത് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് ​മേ​യ് 15...

Read More >>
മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

Apr 28, 2025 10:19 AM

മുൻ വൈദ്യുതി ബില്ലുകൾ വാടകക്കാരന് ബാധകമല്ലെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി

വാടക കരാറിന് മുൻപ് മീറ്ററിൽ അടയ്ക്കേണ്ട മുൻ വൈദ്യുതി ബില്ലുകളൊന്നും വാടകക്കാർ അടയ്ക്കേണ്ടതില്ലെന്നാണ് സൗദി ഇലക്ട്രിസിറ്റി കമ്പനി...

Read More >>
നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

Apr 28, 2025 10:03 AM

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റ് ഉപയോഗിച്ചു; കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി

നി​രോ​ധി​ത മ​റൈ​ൻ ഫ്ലാ​ഷ് ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന...

Read More >>
Top Stories

News Roundup