മസ്കത്ത്: (gcc.truevisionnews.com) പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ അന്തരിച്ചു . മഞ്ഞനിക്കര ഊന്നുകലിലെ തോമസ് ടി. ചെറിയാൻ (55) ആണ് മരിച്ചത്. 29 വർഷമായി പ്രവാസജീവിതം നയിച്ച തോമസ് ടെക്ക് വിൻഡോസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
മസ്കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്. മകൾ: മെർലിൻ തോമസ്. ഭാര്യ: സുനി തോമസ് (നഴ്സ്, മസ്കത്ത്). മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിക്കും.
തുടർന്ന് ഊന്നുകൽ സെന്റ് ജോർജ് ഓർത്തൊഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#Pathanamthitta #native #passes #away #Oman #following #heartattack