സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം

സൗദിയിൽ സീബ്ര ലൈനിൽകൂടി റോഡ്​ മുറിച്ച്​ കടക്കവെ കാറിടിച്ച് മലയാളിക്ക് ദാരുണാന്ത്യം
Apr 19, 2025 07:30 PM | By VIPIN P V

അൽ ഖോബാർ: (gcc.truevisionnews.com) സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച്​ മലയാളിക്ക്​ ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂർ സ്വദേശി ഗോപി സദനം വീട്ടിൽ ഗോപകുമാർ (52) ആണ്​ മരിച്ചത്​.

വെള്ളിയാഴ്ച്ച വൈകീട്ട് നാലിന്​ തുഖ്​ബ സ്ട്രീറ്റ് 20ൽ റോഡിലെ സീബ്ര ലൈനിൽ കൂടി മറുഭാഗത്തേക്ക്​ പോകാൻ ശ്രമിക്കവേ എതിരെ വന്ന കാർ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാർ നിർത്താതെ കടന്നുകളഞ്ഞു. തുഖ്ബയിൽ എ.സി വർക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഗോപകുമാർ.

16 വർഷത്തോളമായി ദമ്മാമിൽ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കൾ: ഗണേഷ്, കാവ്യ.

മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നിയമ നടപടിക്രമങ്ങൾക്ക് കെ.എം.സി.സി തുഖ്ബ പ്രസിഡൻറ്​ ഉമർ ഓമശ്ശേരി, ഖോബാർ പ്രസിഡൻറ്​ ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ രംഗത്തുണ്ട്.

#Malayali #man #dies #tragically #hit #car #crossing #zebra #crossing #saudiArabia

Next TV

Related Stories
കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

Apr 20, 2025 10:04 PM

കുവൈറ്റില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി

അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്ലാ വകുപ്പുകളും സംയോജിതമായി പ്രവര്‍ത്തിക്കണം....

Read More >>
നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

Apr 20, 2025 08:14 PM

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു

നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീർ മുന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ നേതൃത്വം...

Read More >>
പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

Apr 20, 2025 04:39 PM

പ്രവാസികളുൾപ്പടെ 30 തടവുകാർക്ക് മോചനം, തീരുമാനം കുവൈത്ത് അമീറിന്റെ നിർദ്ദേശപ്രകാരം

സെൻട്രൽ ജയിലിൽ നിന്നും ആണ് 20 വർഷത്തിലധികം തടവ് അനുഭവിച്ചവരെ വിട്ടയച്ചത്. ഇതിൽ 17 പേർ കുവൈത്തികളാണ്....

Read More >>
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

Apr 20, 2025 04:11 PM

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഖത്തറിൽ അന്തരിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഞായർ വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർ വേസ്ൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ...

Read More >>
 ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

Apr 20, 2025 03:04 PM

ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

അര്‍ധ രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു‌....

Read More >>
ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

Apr 20, 2025 01:52 PM

ജോലിക്കിടെ ഹൃദയാഘാതം; പ്രവാസി മലയാളി ജുബൈലിൽ മരിച്ചു

ഭാര്യാസഹോദരൻ സൗദിയിലുണ്ട്. നവോദയ കലാസാംസ്​കാരിക വേദി ജുബൈൽ അറൈഫി ഏരിയ സിസ്കോ യൂനിറ്റ് അംഗമാണ്. മൃതദേഹം നാരിയ ആശുപത്രിയിൽ...

Read More >>
Top Stories