കുവൈത്ത് : (gcc.truevisionnews.com) കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട കൊടുവള്ളി മുൻസിപ്പൽ കൗൺസിലറും മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനുമായ മർഹൂം പി കെ സുബൈർ അനുസ്മരണവും പ്രാർത്ഥന സദസ്സും നടത്തി.
സംസ്ഥാന പ്രസിഡണ്ട് സയിദ് നാസർ മശ്ഹൂർ തങ്ങളുടെ സാന്നിധ്യത്തിൽ ഫർവാനിയ കെഎംസിസി ഓഫിസിൽ നടന്ന പരിപാടിയിൽ മണ്ഡലം ആക്ടിങ് പ്രസിഡണ്ട് യുസഫ് പൂനൂർ അധ്യക്ഷത വഹിച്ചു.
കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്‌തഫ കരി ഉൽഘാടനം ചെയ്തു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ: മുഹമ്മദ് അലി കൊടുവള്ളി അനുസ്‌മരണ പ്രഭാഷണം നടത്തി. കൊടുവള്ളി മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലും സുബൈർ സാഹിബ് നടത്തിയ വിവിധങ്ങളായ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ചും പദ്ധതികളെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു.
സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്, ഇക്ബാൽ മാവിലാടം, എം ആർ നാസർ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി, കൊടുവള്ളി മണ്ഡലം നേതാക്കന്മാരായ നാസർ അരിയിൽ, മണ്ഡലം സീനിയർ അംഗം അഷ്‌റഫ് മോഡേൺ ബസാർ, ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ വള്ളിയോത് എന്നിവർ സംസാരിച്ചു.
സയിദ് നാസർ മശ്ഹൂർ തങ്ങൾ, അബ്ദുൽ ഹക്കീം അഹ്സനി എന്നിവരുടെ നേതൃത്തിൽ പ്രത്യക പ്രാർത്ഥന സദസ്സും നടത്തുകയുണ്ടായി. ജില്ലാ പ്രവർത്തക സമിതി അംഗം യഹ്‌യ ഖാൻറെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി ജമാലുദ്ധീൻ കൊടുവള്ളി സ്വാഗതവും വൈസ് പ്രസിഡണ്ട് മുജീബ് മനയത്ത് നന്ദിയും പറഞ്ഞു.
ജലീൽ രാം പൊയിൽ, ശുഐബ് കളരാന്തിരി, സവാദ് കെ ടി, നാസർ ചക്കാലക്കൽ, സൈഫു വട്ടോളി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
#PKSubair #organized #memorial #service #prayermeeting