Apr 28, 2025 09:58 AM

ദോഹ: (gcc.truevisionnews.com) പുതു ത​ല​മു​റ​യിൽ വായനാശീലം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തിന്റെ ഭാ​ഗ​മാ​യി നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​പയോഗിച്ച് ലൈബ്രറി സേവനങ്ങൾ വി​പു​ലീ​ക​രിക്കുകയാണ് ഖ​ത്ത​ർ നാ​ഷ​ണൽ ലൈ​ബ്ര​റി ​(ക്യുഎൻഎൽ). ഇതിന്റെ ഭാഗമായി ദോഹയിൽ നിന്നും അകലെയുള്ള അ​ൽ​ഖോ​റി​ലെ പുസ്തക പ്രേമികൾക്കായി ആദ്യ മി​നിയേച്ചർ ലൈബ്രറി തുറന്നിരിക്കുകയാണ് ക്യുഎൻഎൽ.

അ​ൽഖോ​ർ മാ​ളി​ലെ പ്ര​ധാ​ന ക​വാ​ട​ത്തോ​ട് ചേ​ർ​ന്നാ​ണ് നാ​ഷ​ന​ൽ ലൈ​ബ്ര​റി​യു​ടെ ആദ്യത്തെ ബുക്ക് ബോറോയിങ് സ്റ്റേഷൻ സ്ഥാ​പി​ച്ച​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പു​സ്ത​ക വി​ത​ര​ണ ബൂ​ത്തു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പദ്ധതിയുടെ ആദ്യ ചുവടുവെപ്പാണിത്.

വാ​യ​ന സം​സ്കാ​രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ നാ​ഷ​ണൽ ലൈ​ബ്ര​റിയുടെ പ​ദ്ധ​തി​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് പു​തി​യ മി​നി​യേ​ച്ച​ർ ലൈ​ബ്ര​റി​യെ​ന്ന് ക്യു.​എ​ൻ.​എ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ലേ​ണി​ങ് സ​ർ​വി​സ് ഡ​യ​റ​ക്ട​ർ കാ​തി​യ മെ​ദ്‍വാ​ർ പ​റ​ഞ്ഞു.

ലൈ​ബ്ര​റി അം​ഗ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​ലള്ള ​ഇ​ല​ക്ട്രോ​ണി​ക് ബു​ക്ക് വെ​ൻ​ഡി​ങ് മെ​ഷീ​നാണ് അൽഖോറിൽ സ്ഥാ​പി​ച്ച​ത്. എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും വി​ധ​മാ​ണ് വെ​ൻ​ഡി​ങ് മെ​ഷീ​ന്റെ പ്ര​വ​ർ​ത്ത​നം. കാ​ർ​ഡ് സ്വൈ​പ് ചെ​യ്ത് അം​ഗ​ത്വ ന​മ്പ​റും പാ​സ് വേ​ഡും ന​ൽ​കി​യ ശേ​ഷം കാ​റ്റ​ലോ​ഗി​ൽ ​നി​ന്ന് പു​സ്ത​കം തെ​ര​ഞ്ഞെ​ടു​ക്കാം.

പ്രധാന ലൈബ്രറിയിലെ പോലെത്തന്നെ അംഗങ്ങൾക്ക് ഒ​രേ​സ​മ​യം ആ​റ് പു​സ്ത​ക​ങ്ങ​ൾ വ​രെ എ​ടു​ക്കാം. അൽഖോർ മാ​ളി​ന്റെ പ​തി​വ് പ്രവർത്തന സമയങ്ങളിൽ ഈ സ്റ്റേഷൻ ഉപയോഗിക്കാം. ഖത്തറിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും ക്യുഎൻഎല്ലിന്റെ കൂടുതൽ ബുക്ക് ബോറോയിങ് സ്റ്റേഷനുകൾ ഉടൻ സ്ഥാപിക്കും.



qatar national library opens first mini library al khor mall

Next TV

Top Stories










News Roundup