'മെട്രോയിൽ യാത്രയ്ക്കിടെ സെൽഫി പകർത്തി, സ്ത്രീകളുടെ ചിത്രം മൊബൈലിൽ പതിഞ്ഞു'; മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് അഞ്ചു ദിവസം

'മെട്രോയിൽ യാത്രയ്ക്കിടെ സെൽഫി പകർത്തി, സ്ത്രീകളുടെ ചിത്രം മൊബൈലിൽ പതിഞ്ഞു'; മലയാളി യുവാവ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് അഞ്ചു ദിവസം
Apr 29, 2025 05:10 PM | By Susmitha Surendran

റിയാദ് : (gcc.truevisionnews.com) റിയാദ് മെട്രോയിൽ യാത്രയ്ക്കിടെ സെൽഫി പകർത്തിയ മലയാളി അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞു. മെട്രോയിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളുടെ ചിത്രം ഇദ്ദേഹത്തിന്റെ മൊബൈലിൽ പതിഞ്ഞതാണ് നടപടിക്ക് കാരണം എന്നാണ് സൂചന. കൂടെ യാത്ര ചെയ്തിരുന്ന സ്ത്രീകൾ ആരും പരാതി നൽകിയിരുന്നില്ല.

എന്നാൽ എഐ ക്യാമറയിലെ നിരീക്ഷണങ്ങളാകാം മലയാളിയെ കുടുക്കിയത് എന്നാണ് കരുതുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വിവിധ സ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പൊലീസ് സ്വമേധയാ വിട്ടയച്ചതോടെയാണ് മുറിയിൽ എത്തിയത്.

റിയാദിലെ ബത്ഹയില്‍ നിന്ന് ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സെൽഫിയെടുത്തത്. മെട്രോ കാഫ്ദില്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ മെട്രോ സുരക്ഷ ഉദ്യോഗസ്ഥര്‍ അടുത്തെത്തി മൊബൈലും ഇഖാമയും ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ പൊലീസിന് കൈമാറുകയായിരുന്നു.

കൂടെ യാത്ര ചെയ്ത ഒരാളും ഇദ്ദേഹത്തിന് എതിരെ പരാതി നൽകിയിട്ടില്ലായിരുന്നു. എഐ ക്യാമറ നിരീക്ഷണമാകാം പിടി വീഴാൻ കാരണം. ട്രെയിനിനകത്ത് അനുവദനീയമല്ലാത്ത സ്ഥലത്ത് ഭക്ഷണം കഴിച്ചാലും ഇതുപോലെ പിഴ ഈടാക്കാറുണ്ട്. അടുത്ത സ്റ്റേഷനിൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പിഴ ഈടാക്കുകയാണ് ചെയ്യുക. മെട്രോ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പൂർണമായും പൊതുമര്യാദ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സന്നദ്ധപ്രവർത്തകർ നിർദേശിക്കുന്നുണ്ട്.

Malayali man who took selfie traveling Riyadh Metro spent five days police custody.

Next TV

Related Stories
ഒടുവിൽ ആശ്വാസമായി; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം

Apr 29, 2025 08:32 PM

ഒടുവിൽ ആശ്വാസമായി; കുവൈറ്റിൽ വീട്ടുതടങ്കലിലായിരുന്ന മലയാളി യുവതിക്ക് മോചനം

കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക്...

Read More >>
ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

Apr 29, 2025 08:11 PM

ദുബായ് ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

ദുബായ് ഗ്ലോബൽ വില്ലേജിൽ കുട്ടികൾക്ക് പ്രവേശനം സൗജന്യം...

Read More >>
ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

Apr 29, 2025 07:41 PM

ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

ഒമാനില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിരവധി ജോലി...

Read More >>
Top Stories










News Roundup