കുവൈത്ത്: കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക് മോചനം. കേരള പൊലീസും പൊതുപ്രവര്‍ത്തകരും കുവൈറ്റ് പൊലീസും ചേര്‍ന്ന് നടത്തിയ ഇടപെടലിലാണ് ഫസീലയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കുവൈറ്റിലേയ്ക്ക് ജോലിക്കായി എത്തിച്ച ഏജന്റിന്റെ വീട്ടുതടങ്കലിലായിരുന്നു ഫസീല. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്തതിനാണ് ഫസീലയെ ഏജന്റ് വീട്ടുതടങ്കലിലാക്കിയത്. കാസര്‍കോട് സ്വദേശി ഖാലിദ് ആയിരുന്നു ഫസീലയെ കുവൈറ്റില്‍ എത്തിച്ച ഏജന്റ്.
ഫസീല നിലവില്‍ കുവൈറ്റ് പൊലീസിന്റെ സംരക്ഷണത്തിലാണ്. ഫസീലയെ നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കുവൈറ്റ് പൊലീസ്. ഫസീലയെ ആക്രമിച്ച ഏജന്റ് ഖാലിദിന്റെ ബന്ധു റഫീക്കിനെതിരെ കുവൈറ്റ് പൊലീസ് നടപടി ആരംഭിച്ചു.
palakkad native woman released house arrest kuwait