കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയുടെ (കെഎൻപിസി) മിന അബ്ദുല്ല റിഫൈനറിയിലെ ഡീസൾഫറൈസേഷൻ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു മരണം. നാലു പേർക്ക് പരിക്കേറ്റു. ഇന്നലെയാണ് തീപിടിത്തമുണ്ടായത്.
പരുക്കേറ്റ നാലു പേരിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്ന് കെഎൻപിസി പ്രസ്താവനയിൽ അറിയിച്ചു. തീപിടിത്തം ഉൽപാദനത്തെയും പ്രവർത്തനങ്ങളെയും ബാധിച്ചോ എന്നതിനെക്കുറിച്ച് കെഎൻപിസി മൗനം പാലിക്കുകയാണ്.
Fire Kuwait refinery One dead four injured