ഉമ്മുൽ ഖുവൈൻ: (gcc.truevisionnews.com) ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയ നിരവധി വാഹനങ്ങൾ ഉമ്മുൽ ഖുവൈൻ പൊലീസ് പിടികൂടി. വാഹന ഉടമകൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.
പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന ഡ്രൈവിങ്ങിലെ അപകടകരമായ പെരുമാറ്റങ്ങൾ കുറക്കുന്നതിന് പൊലീസ് ഡിപ്പാർട്മെന്റ് നടത്തിവരുന്ന ബോധവത്കരണ കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയിലാണ് പ്രതികൾ വാഹനമോടിച്ചതെന്ന് പൊലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉമ്മുൽ ഖുവൈൻ ജനറൽ കമാൻഡ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇത്തരം കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ട്രാഫിക് പട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ അഹമ്മദ് റാശിദ് അൽ മസ്റൂയി മുന്നറിയിപ്പു നൽകി.
Dangerous road practice Vehicles seized Umm Al Quwain