കുവൈത്ത് സിറ്റി: (gcc.truevisionnews.com) പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ( 26 ) ആണ് മരണമടഞ്ഞത്. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം.
ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.
പിതാവ്: മോഹനൻ, മാതാവ്: രമണി. ഇവരുടെ ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം കുവൈത്തിലെ സബാ ആശുപത്രിയിൽ നാളെ രണ്ട് മണിക്ക് പൊതുദർശനത്തിന് വെക്കും.
twenty six year old Malayali man died Kuwait after suffering heart attack while about return home