റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ ദമ്മാമില്‍ രണ്ട് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ ഹസന്‍ ബിന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ഗൈഥ്, സഹോദരന്‍ അബ്ദുല്ല എന്നിവര്‍ക്കാണ് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്.
ഭീകര സഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടുപേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഭീകര സംഘടനക്ക് കീഴില്‍ വിദേശത്തുള്ള ക്യാംപുകളില്‍ പങ്കെടുത്ത് ഇവര്‍ ബോംബ് നിര്‍മാണം പഠിക്കുകയും ചെയ്തിരുന്നു.
Saudi Arabia executes two men for working for terrorist organization