അജ്‌മാൻ: (gcc.truevisionnews.com) അജ്മാനിൽ നടന്നുപോകുമ്പോൾ വാഹനമിടിച്ച് മരിച്ച നേപ്പാൾ സ്വദേശി തീർഥരാജ് ഗൗതമി (36) ന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം റോഡരികിലൂടെ നടന്നുപോകുമ്പോൾ പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ മരണം സംഭവിച്ചു.
കഴിഞ്ഞ 8 മാസമായി അജ്മാനിലെ ഫൂഡ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. മാതാവ് - തുംകല. പിതാവ് ജീവാനന്തു ഗൗതം. ഭാര്യ ഈശ്വരി ബത്തായി ഗൗതം. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരിയാണ് മൃതദേഹം നേപ്പാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്.
Expatriate dies car accident Ajman