റിയാദ്: കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ദമ്മാമിൽ മരിച്ചു. ഷാദുലിയ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന നരോത്ത് മുഹമ്മദലിയാണ് (56) മരിച്ചത്. ഹൃദയാഘാതം വന്ന മുഹമ്മദലിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുപ്പത് വർഷമായി ദമ്മാമിൽ ജോലി ചെയ്തു വരികയാണ്. സാമൂഹിക മത സംഘടന രംഗത്ത് സജീവമായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി അൽഖോബാർ ഖബറിസ്ഥാനിൽ മറവ് ചെയ്തു. ഭാര്യ ഷമീമ ചേക്കിനിക്കണ്ടി. ഹുസ്‌ന, ഹംന, ഹവ്വ എന്നിവർ മക്കളാണ്.
Kannur native dies Dammam