അബുദാബി: (gcc.truevisionnews.com) അല്‍ ഐനില്‍ കൊടും ചൂടിന് ആശ്വാസമായി മഴ. കഴിഞ്ഞ ദിവസം അൽ ഐനിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു . ഉമ്മു ഗഫ, സാഅ്, ഖാത്തം അൽ ഷിക്ല, നാഹില്‍, അല്‍ ഫഖാ, സ്വേഹാന്‍, മേസ്യാദ്, മലാഖിത് എന്നിവിടങ്ങളിലും മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഷാര്‍ജയിലെ മദാം, അല്‍ ഭേസ്, ഖേദേര, റഫദ എന്നിവിടങ്ങളിലും മിതമായ ആയ മഴ ലഭിച്ചു
ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ഐനിലെ ഉമ് ഗഫ റോഡ് എന്നിവിടങ്ങളിലും മഴ ലഭിച്ചതായി സ്റ്റോം സെന്റര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാക്കുന്നു. അൽഐൻ, ഫുജൈറ എന്നിവ ഉൾപ്പെടെ തെക്ക്, കിഴക്ക് ഭാഗങ്ങളിൽ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
Rain brings relief from the scorching heat in Al Ain