അബൂദബി: (gcc.truevisionnews.com) തിമിര ശസ്ത്രക്രിയയില്‍ പിഴവു വരുത്തിയതിനെ തുടര്‍ന്ന് ഡോക്ടറും ആരോഗ്യകേന്ദ്രവും ചേര്‍ന്ന് രോഗിക്ക് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. അംഗീകൃത ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഒഫ്താല്‍മോളജിസ്റ്റ് പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി രോഗിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.
നാലു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമാവശ്യപ്പെട്ടായിരുന്നു ഹരജിക്കാരന് കോടതിയെ സമീപിച്ചത്. ചികിത്സാപ്പിഴവിലൂടെ തനിക്കു സ്ഥിരവൈകല്യം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിക്കണമെന്നും ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹരജിക്കാരന് ആവശ്യപ്പെടുകയുണ്ടായി. ഇരു കണ്ണുകള്‍ക്കും തിമിരം ബാധിച്ചതിനെ തുടര്‍ന്നാണ് ഹരജിക്കാരന് ചികിത്സ തേടി ആശുപത്രിയിലെത്തിയത്.
തുടര്‍ന്ന് തിമിരം നീക്കി ലെന്‍സ് ഘടിപ്പിക്കാമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍, വലതുകണ്ണിലെ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് പിഴവ് സംഭവിക്കുകയും രോഗിയുടെ കാഴ്ചക്ക് ഗുരുതര പ്രശ്നങ്ങളുണ്ടാവുകയുമായിരുന്നു. ഹരജിക്കാരന് സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ചാണ് കോടതി നഷ്ടപരിഹാരം അനുവദിച്ചത്. ഇതിനുപുറമെ ഡോക്ടറും ആരോഗ്യകേന്ദ്രവും ചേര്‍ന്ന് ഹരജിക്കാരന്റെ കോടതിച്ചെലവും നിയമവ്യവഹാരച്ചെലവും അഭിഭാഷകന്റെ ഫീസും നല്‍കണമെന്നും കോടതി വിധിച്ചു.
eyelid surgery gone wrong 100000 dirhams compensation sought