ജിദ്ദ: (gcc.truevisionnews.com) ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ അന്തരിച്ചു. ചേറൂർ മുതുവിൽകുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ നാത്താൻകോടൻ (52) ആണ് മരിച്ചത്. നെഞ്ചുവേദനയെതുടർന്ന് ശനിയാഴ്ച വൈകീട്ട് ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
മാതാപിതാക്കൾ: പരേതരായ മുഹമ്മദ് കുട്ടി, കോയിസ്സൻ കുഞ്ഞീമ, ഭാര്യ: അയിഷാബി, മക്കൾ: റാണിയെ റീം, റിസ്വിൻ കാസിം, റസൻ, സഹോദരങ്ങൾ: കുഞ്ഞിമൊയ്‌തീൻ കുട്ടി, ഷരീഫ് മദീന.
Heart attack Expatriate Malayali passes away Jeddah