ദോഹ: (gcc.truevisionnews.com) ഖത്തറിൽ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു മേഖലാ സ്ഥാപനങ്ങൾ എന്നിവക്കുള്ള പൊതു അവധി ദിവസങ്ങൾ സംബന്ധിച്ച മന്ത്രിസഭ തീരുമാനത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരം. ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ, ദേശീയ ദിനം എന്നീ ആഘോഷങ്ങളിലെ ഔദ്യോഗിക അവധി പ്രഖ്യാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച് വിജ്ഞാപനമായി.
ഈദുൽ ഫിത്വറിന് (ചെറിയ പെരുന്നാൾ) റമദാൻ 28 മുതൽ ശവ്വാൽ നാല് വരെയായിരിക്കും അവധി. ഈദുൽ അദ്ഹക്ക് (ബലിപെരുന്നാൾ) ഔദ്യോഗിക അവധി ദിനങ്ങൾ ദുൽഹജ്ജ് ഒമ്പത് മുതൽ 13 വരെയായിരിക്കും. രാജ്യത്തെ മൂന്നാമത്തെ ദേശീയ അവധി ദിനം വരുന്നത്, ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്ന ഡിസംബർ 18നാണ്. അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങൾക്കിടയിൽ ഒരു പ്രവൃത്തി ദിനം വന്നാൽ ഇത് അവധിയായി പരിഗണിക്കും. പൊതുഅവധി ദിനങ്ങൾക്കിടയിൽ വാരാന്ത്യ അവധി വന്നാൽ, അതും ഔദ്യോഗിക അവധി ദിനത്തിൽ ഉൾപ്പെടുത്തുമെന്നും ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
working day falls between two holidays it is a holiday in Qatar Notification issued