ജിദ്ദ: (gcc.truevisionnews.com) ജിദ്ദയിലുണ്ടായ വാഹനപകടത്തിൽ പാണ്ടിക്കാട് സ്വദേശി മരിച്ചു. കാരായ കാജാ നഗറിലെ മാഞ്ചേരി ഉസ്മാന്റെയും സഫിയയുടെയും മകൻ നസ്റുദ്ദീൻ (25) ആണു മരിച്ചത്. ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
നസ്റുദ്ദീൻ ഓടിച്ചിരുന്ന മിനിചരക്കു ലോറി ജിദ്ദയ്ക്കും ജിസാനും ഇടയിൽ ട്രെയ്‍ലറിനു പിറകിൽ ഇടിച്ചായിരുന്നു അപകടം. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലുള്ള മൃതദേഹം നിയമ നടപടികൾക്ക് ശേഷം ജിദ്ദയിൽ കബറടക്കും. സഹോദരങ്ങൾ: ഫാത്തിമ നുസ്രത്ത്, ആയിഷ ഹന്നത്ത്.
Car accident Saudi Arabia Tragic end for Malayali youth