റിയാദ്: (gcc.truevisionnews.com) സൗദിയിൽ നിന്ന് രണ്ടാഴ്ച മുൻപ് കാണാതായ മലയാളി മരിച്ച നിലയിൽ. കൊല്ലം കുരീപ്പുഴ സ്വദേശിയായ നൗഷർ സുലൈമാനെയാണ് അൽ ഖർജിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നൗഷർ സുലൈമാനെ കാണാനില്ലെന്ന വിവരം വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനിടെ നൗഷാദ് സുലൈമാന്റെ മൂന്ന് സുഹൃത്തുക്കളെ പൊലീസ് പിടികൂടിയതായി വാർത്തകൾ വന്നു. തുടർന്ന് നൗഷർ സുലൈമാനും ജയിലിലാണെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായി. സാമൂഹ്യപ്രവർത്തകർ വിവിധ ജയിലുകളിൽ അന്വേഷണം നടത്തി വരികയായിരുന്നു.
ഇതിനിടെയാണ് ഇന്ന് രാവിലെ നൗഷാർ സുലൈമാൻ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് രൂക്ഷമായ ഗന്ധം വന്നതിനെ തുടർന്ന് താമസക്കാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് റൂമിനുള്ളിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
പൊലീസും ഫൊറൻസിക് വിദഗ്ധരും മുനിസിപ്പാലിറ്റി അധികൃതരും ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അൽ ഖർജ്, റിയാദ് തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹ്യ പ്രവർത്തകരും മറ്റ് സംഘടനാ പ്രവർത്തകരും ദിവസങ്ങളോളം അന്വേഷണം നടത്തിയിരുന്നു.
മലയാളികൾക്കിടയിൽ സുപരിചിതനായ നൗഷാർ സുലൈമാൻ അടുത്തിടെ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയിരുന്നു. മരണകാരണം വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
Malayali man missing Saudi Arabia found dead residence