മക്ക: (gcc.truevisionnews.com) അനധികൃതമായി ഹജ്ജ് ചെയ്യാനുള്ള ശ്രമങ്ങളെ പൂർണമായും ഇല്ലാതാക്കാൻ പഴുതടച്ച പരിശോധന മക്കയിലും പരിസര പ്രദേശങ്ങളിലും തുടരുന്നു. നിയമം ലംഘിച്ച് ആളുകളെ മക്കയിലെത്തിക്കാൻ സഹായിക്കുന്നവർ ഉൾപ്പെടെ നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. ‘നിയമലംഘകരില്ലാത്ത ഹജ്ജ്’ എന്ന ലക്ഷ്യത്തോടെയാണ് നടപടി. ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം കർശനമാക്കിയിട്ടുണ്ട്.
താമസ സ്ഥലങ്ങളിലും പള്ളികളിലും ഹോട്ടലുകളിലുമെല്ലാം ശക്തമായ പരിശോധനയും നിരീക്ഷണവും ഊർജിതമാണ്. നിയമലംഘകരെയും അവർക്ക് സൗകര്യമൊരുക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും പിഴചുമത്തുകയും ചെയ്യുമെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെല്ലാം അവഗണിച്ച് നിയമലംഘനം നടത്തുമ്പോൾ വിട്ടുവീഴ്ചയില്ലാത്ത ശിക്ഷാനടപടിയാണ് അധികൃതർ സ്വീകരിക്കുക
Unauthorized Hajj Inspections tightened Mecca