ദുബായ് : (gcc.truevisionnews.com) യുഎഇയിൽ ഈ വർഷത്തെ ബലി പെരുന്നാൾ ജൂൺ 6ന് ആകാൻ സാധ്യത. എമിറേറ്റ്സ് അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ മാസം 28ന് ദുൽഹജ് ആദ്യദിനമാകുമെന്ന് കരുതപ്പെടുന്നു.
എങ്കിലും ആദ്യത്തെ ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ലഭിച്ചതിനു ശേഷമേ അന്തിമ തീയതി സ്ഥിരീകരിക്കുകയുള്ളൂ. അറഫാ ദിനം ജൂൺ 5ന് ആകുമെന്നും പ്രവചനമുണ്ട്.
കുവൈത്തിൽ 5 ദിവസം പെരുന്നാൾ അവധി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ യുഎഇയിൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ദൈവത്തിന്റെ ആജ്ഞയനുസരിച്ചു സ്വന്തം മകനെപ്പോലും ബലി നൽകാൻ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്നി ഹാജറയുടെയും ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.
Eid al Adha likely celebrated UAE June six five day holiday Kuwait