---
title: "ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു"
english_title: "body malayali who died oman brought back home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293040/body-malayali-who-died-oman-brought-back-home"
published_at: "2025-05-29T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68389f5703ebb_1.jpg"
keywords: []
---

# ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

> **Lead Summary:** **മസ്കറ്റ്: **ഒമാനിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ഇദ്ദേഹം മരണപ്പെടുന്നത്.

## Article Content

**മസ്കറ്റ്: **ഒമാനിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കേച്ചേരി സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. 58 വയസ്സായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ഇദ്ദേഹം മരണപ്പെടുന്നത്.

ഒമാൻ തൃശ്ശൂർ ഓർ​ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതോടെയാണ് ഒമാൻ തൃശ്ശൂർ ഓർ​ഗനൈസേഷൻ ഉത്തരവാദിത്തം ഏറ്റെടുത്തത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293040/body-malayali-who-died-oman-brought-back-home)