ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശിനി ജിസാനിൽ അന്തരിച്ചു. താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിന്റെ ഭാര്യ ജമീല (55) ആണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ജിസാൻ സാംപ്‌കോ ഇലക്ട്രിക് കമ്പനിയിൽ ജോലിചെയ്യുന്ന മകൻ ഹംസത്തുൽ സൈഫുള്ളയോടൊപ്പം ജിസാനിൽ താമസിക്കുകയായിരുന്നു.
മൂന്നു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ജിസാൻ അൽഹയാത്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഇന്നലെ വൈകിട്ടായിരുന്നു മരണം. ഭർത്താവ് അലവി നടക്കലിനൊപ്പം ആറു മാസം മുൻപാണ് സന്ദർശക വീസയിൽ ജിസാനിലുള്ള മകന്റെയടുത്ത് എത്തിയത്. മരണ വിവരമറിഞ്ഞ് നാട്ടിൽ നിന്ന് മക്കൾ സൗദിയിലേക്ക് തിരിക്കും.
കുഞ്ഞു ബാബുവിന്റെയും ആമിനുവിന്റെയും മകളാണ്. മറ്റു മക്കൾ: സജീന, ജസീന, നസീന, റുബീന മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. ജിസാൻ അൽഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കൾ നാട്ടിൽ നിന്നെത്തിയാലുടൻ ജിസാനിൽ ഖബറടക്കും.
Expatriate Malayali who arrived on a visitor visa dies in Jizan