---
title: "അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali man collapses and dies after landing in Riyadh after vacation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/302906/malayali-man-collapses-and-dies-after-landing-in-riyadh-after-vacation"
published_at: "2025-07-16T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6877973b57c8e_yut6.jpg"
keywords: []
---

# അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **റിയാദ്​: [ **നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് കിങ്​ ഖാലിദ്​ എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്.

## Article Content

**റിയാദ്​: [ **നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ മണ്ണംപേട്ട സ്വദേശി രാജു ഇടശ്ശേരി പാപ്പുകുട്ടി ആണ് ചൊവ്വാഴ്ച രാവിലെ റിയാദ് കിങ്​ ഖാലിദ്​ എയർപോർട്ടിൽ വിമാനമിറങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞുവീണ് മരിച്ചത്.

സൗദി വടക്കൻ അതിർത്തി പ്രവിശ്യയായ അൽ ജൗഫിലെ മൈഖോവ എന്ന സ്ഥലത്ത്​ മെക്കാനിക്കായാണ്​​ ജോലി ചെയ്​തിരുന്നത്​. അവധിക്ക്​ നാട്ടിൽ പോയതാണ്​. റിയാദിൽ ഇറങ്ങിയ ശേഷം കണക്ഷൻ വിമാനത്തിൽ 1100 കിലോമീറ്ററകലെയുള്ള അൽജൗഫിലേക്ക്​ പോകാനായിരുന്നു പദ്ധതി. തിങ്കളാഴ്ച രാത്രി കൊച്ചിയിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ്​ വിമാനത്തിലാണ്​ വന്നത്​.

ചൊവ്വാഴ്​ച രാവിലെ റിയാദിൽ വിമാനമിറങ്ങി. കണക്ഷൻ വിമാനത്തിൽ അൽ ജൗഫിലേക്ക് പോകേണ്ടതായിരുന്നു. പക്ഷേ ആ വിമാനം ലഭിച്ചില്ല. തുടർന്ന് ബസിൽ പുറപ്പെടാൻ തീരുമാനിച്ചിരിക്കു​മ്പോഴാണ്​ എയർപ്പോർട്ടിൽ വെച്ച്​ തന്നെ കുഴഞ്ഞുവീണത്. ഉടൻ എയർപോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരണം സ്ഥിരീകരിച്ച്​ മൃതദേഹം അവിടെ നിന്നും റിയാദിലെ ശുമൈസി ആശുപത്രിയിലിലേക്ക് മാറ്റി. അൽ ജൗഫിലെ മൈഖോവയിൽ 30 വർഷമായി ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്​. ഒരു മകളുടെ വിവാഹം കഴിഞ്ഞു. നിയമ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/302906/malayali-man-collapses-and-dies-after-landing-in-riyadh-after-vacation)