---
title: "വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി സൗദിയിൽ മരിച്ചു"
english_title: "Expatriate dies  SaudiArabia after shocked washing vehicle"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293098/expatriate-dies-saudiarabia-after-shocked-washing-vehicle"
published_at: "2025-05-30T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683943bcbf51f_dead.jpg"
keywords: []
---

# വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി സൗദിയിൽ മരിച്ചു

> **Lead Summary:** **ജുബൈൽ: ** സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ് മരിച്ചത്. 40 വയസ്സായിരുന്നു.

## Article Content

**ജുബൈൽ: ** സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ് മരിച്ചത്. 40 വയസ്സായിരുന്നു.

വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ്: പക്കിരിസ്വാമി, മാതാവ്: മീര. ശകുന്തളാ ദേവിയാണ് ഭാര്യ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293098/expatriate-dies-saudiarabia-after-shocked-washing-vehicle)