---
title: "ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച്  അപകടം; യുവ ദമ്പതികൾക്ക് ദാരുണാന്ത്യം"
english_title: "Young couple dies car crash Sheikh Khalifa Salman Highway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293246/young-couple-dies-car-crash-sheikh-khalifa-salman-highway"
published_at: "2025-05-30T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839defc03e89_accident.jpg"
keywords: []
---

# ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച്  അപകടം; യുവ ദമ്പതികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **മനാമ: ** ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. ബഹ്റൈനി സ്വദേശിയായ അഹമ്മദ് അൽ-അരീദും ഭാര്യയുമാണ് മരിച്ചത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ പരിക്കേറ്റ് ചികിത്സയിലാണ്.

## Article Content

**മനാമ: ** ശൈഖ് ഖലീഫ സൽമാൻ ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. ബഹ്റൈനി സ്വദേശിയായ അഹമ്മദ് അൽ-അരീദും ഭാര്യയുമാണ് മരിച്ചത്. ഇവരുടെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ പരിക്കേറ്റ് ചികിത്സയിലാണ്.

സാറിലേക്ക് പോവുകായായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിക്കുകയാ‍യിരുന്നു. അപകട സ്ഥലത്ത് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം അൽ ലോസിയിൽ കഴിഞ്ഞദിവസം ഡിവൈഡിറിലിടിച്ച് ഒരു കാർ മറിയും സ്വദേശി യുവാവിന് പരിക്കേൽകുകയും ചെയ്തിരുന്നു. അപകടസ്ഥലത്ത് അടിയന്തര സേവന പ്രവർത്തകരും ട്രാഫിക് പോലീസുമെത്തി പ്രാഥമിക അന്വേഷണം നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293246/young-couple-dies-car-crash-sheikh-khalifa-salman-highway)