ഹൃ​ദ​യാ​ഘാ​തം, ജു​ബൈ​ലി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

ഹൃ​ദ​യാ​ഘാ​തം, ജു​ബൈ​ലി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയുടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
May 31, 2025 09:09 AM | By VIPIN P V

ജു​ബൈ​ൽ: (gcc.truevisionnews.com) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച് ജു​ബൈ​ലി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് മു​ക്കം മ​ണാ​ശ്ശേ​രി സ്വ​ദേ​ശി​നി ക​രി​മ്പ​ല​ങ്ങോ​ട്ട് റു​ബീ​ന​യു​ടെ (35) മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്​​ച രാ​ത്രി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്​ വി​മാ​ന​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്.

മു​ത്താ​ലം ജു​മാ മ​സ്‌​ജി​ദ്‌ ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ജു​ബൈ​ലി​ലെ സ്വ​ന്തം ഫ്ലാ​റ്റി​ൽ വെ​ച്ച് ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലേ​ക്ക് അ​യ​ച്ച ശേ​ഷ​മാ​ണ് സം​ഭ​വം. ക്ലാ​സ് ക​ഴി​ഞ്ഞ് മ​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​തി​ലി​ൽ ത​ട്ടി​വി​ളി​ച്ചി​ട്ടും തു​റ​ന്നി​ല്ല. അ​വ​രു​ടെ കൈ​യി​ലു​ള്ള താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ജു​ബൈ​ലി​ലെ എ​സ്.​എം.​എ​ച്ച് ക​മ്പ​നി​യി​ൽ ആ​ണ് ജോ​ലി ചെ​യ്യു​ന്ന ചി​റ്റം​ക​ണ്ടി നെ​ല്ലി​ക്കാ​പ​റ​മ്പി​ൽ അ​ബ്​​ദു​ൽ മ​ജീ​ദ് ആ​ണ് ഭ​ർ​ത്താ​വ്. ജു​ബൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അം​ജ​ദും ന​ഴ്‌​സ​റി വി​ദ്യാ​ർ​ഥി​യാ​യ അ​യാ​നും മ​ക്ക​ളാ​ണ്.ഉ​മ്മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മ​ക്ക​ൾ നാ​ട്ടി​ലേ​ക്ക് പോ​യി. റു​ബീ​ന​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം ജു​ബൈ​ലി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യൊ​ന്നാ​കെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. പി​താ​വ്: അ​ബൂ​ബ​ക്ക​ർ, മാ​താ​വ്: റം​ല.

ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ വെ​ട്ടു​പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ സു​ഹൃ​ത്തു​ക്ക​ളാ​യ മു​ഹാ​ജി​ർ, അ​ബ്​​ദു​ൽ അ​സീ​സ്, കെ.​എം.​സി.​സി വെ​ൽ​ഫ​യ​ർ വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ അ​ൻ​സാ​രി നാ​രി​യ, ഹ​നീ​ഫ കാ​സിം, ഖോ​ബാ​ർ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ്​ ഇ​ഖ്ബാ​ൽ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ര​ണാ​ന​ന്ത​ര ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

body rubina who died jubail been brought home

Next TV

Related Stories
ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

Jul 17, 2025 07:46 PM

ദുബായിൽ ഇനി പാർക്കിങ് ചെലവ് ലാഭിക്കാം; പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുമായി പാർക്കിൻ

ദുബായിൽ പ്രതിമാസ പാർക്കിങ് സബ്‌സ്‌ക്രിപ്‌ഷനുകൾ പ്രഖ്യാപിച്ച് പാർക്കിൻ കമ്പനി....

Read More >>
കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

Jul 17, 2025 07:16 PM

കണ്ണീർ ബാക്കിയാക്കി വൈഭവി യാത്രയായി; മൃതദേഹം ദുബായിൽ സംസ്‌കരിച്ചു

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം...

Read More >>
സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

Jul 17, 2025 11:25 AM

സന്തോഷ വാർത്ത....; ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ് മുഹമ്മദ്

ദുബൈയിൽ ജീവനക്കാർക്ക് 10 ദിവസം വിവാഹ അവധി, ഉത്തരവ് പുറപ്പെടുവിച്ച് ശൈഖ്...

Read More >>
ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

Jul 17, 2025 11:16 AM

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ കാണാതായി

ഹൂതികൾ ആക്രമിച്ച കപ്പലിൽ നിന്ന് ചാടിയ മലയാളിയെ കടലിൽ...

Read More >>
സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

Jul 16, 2025 06:07 PM

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ അന്തരിച്ചു

സന്ദർശക വിസയിലെത്തിയ പ്രവാസി മലയാളി ജിസാനിൽ...

Read More >>
അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Jul 16, 2025 05:41 PM

അവധി കഴിഞ്ഞ് റിയാദിൽ വിമാനമിറങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു....

Read More >>
Top Stories










News Roundup






//Truevisionall