---
title: "നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു"
english_title: "Malayali dies Abu Dhabi hours before due return home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293335/malayali-dies-abu-dhabi-hours-before-due-return-home"
published_at: "2025-05-31T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683aa4ec441e4_ghfhfgh.jpg"
keywords: []
---

# നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു

> **Lead Summary:** **അബുദാബി : ** നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് അബ്ദുസ്സമദ് ആണ് മരിച്ചത്. അബുദാബി ഖസർ ബഹർ പാലസ് ജീവനക്കാരനായിരുന്നു.

## Article Content

**അബുദാബി : ** നാട്ടിലേക്കു പോകാൻ മണിക്കൂറുകൾ ശേഷിക്കെ മലയാളി അബുദാബിയിൽ മരിച്ചു. മലപ്പുറം വളാഞ്ചേരി വെങ്ങാട് മേൽമുറി പരേതനായ പടിഞ്ഞാറേപ്പാട്ട് അബ്ദുസ്സമദ് ആണ് മരിച്ചത്. അബുദാബി ഖസർ ബഹർ പാലസ് ജീവനക്കാരനായിരുന്നു.

മാനുവിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: ആരിഫ പള്ളിമാലിൽ. മക്കൾ: ഫാത്തിമ ആഷിയാന, ഫാത്തിമ അഫ്ഷിന, നൂറ ഫാത്തിമ, നാഫിയ ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാഫി. കബറടക്കം ഇന്നു രാവിലെ 7.30നു വെങ്ങാട് മേൽമുറി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293335/malayali-dies-abu-dhabi-hours-before-due-return-home)