---
title: "കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം"
english_title: "Two domestic workers attempt suicide Kuwait one dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293626/two-domestic-workers-attempt-suicide-kuwait-one-dies"
published_at: "2025-06-01T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683c6efad6f1d_erter.jpg"
keywords: []
---

# കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

> **Lead Summary:** **കുവൈത്ത് സിറ്റി : [ **കുവൈത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒന്നാമത്തെ സംഭവത്തിൽ, മിന അബ്ദുല്ല ഏരിയയിൽ ഒരു ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കുവൈത്ത് സിറ്റി : [ **കുവൈത്തിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാൾ മരിച്ചു. ഒന്നാമത്തെ സംഭവത്തിൽ, മിന അബ്ദുല്ല ഏരിയയിൽ ഒരു ഗാർഹിക തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തൊഴിലാളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സ്പോൺസർ ആണ് വിവരം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത്. തുടർന്ന് തൊഴിലാളി താമസിച്ചിരുന്ന സ്ഥലത്തെത്തിയപ്പോൾ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫൊറൻസിക് വിദഗ്ധരും പബ്ലിക് പ്രോസിക്യൂഷനും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ, ഫാവീൽ മേഖലയിലെ ഒരു സ്പോൺസറുടെ വീട്ടിൽ വെച്ച് വനിതാ ഗാർഹികതൊഴിലാളി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്പോൺസറുടെ ഭാര്യയാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻതന്നെ തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണ്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഇവർ നാടുകടത്തൽ നടപടികൾ നേരിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293626/two-domestic-workers-attempt-suicide-kuwait-one-dies)