മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം

മലയാളികളുൾപ്പടെ ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു, ആറ് മരണം
Jun 10, 2025 11:36 AM | By Susmitha Surendran

ദോഹ: (gcc.truevisionnews.com) ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ മിക്കവരുടെയും നില അതീവ ​ഗുരുതരമാണ്. വിനോദയാത്ര സംഘത്തിൽ മലയാളികളും കർണാടക സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിൽ വെച്ചാണ് അപകടമുണ്ടായത്. മരിച്ചവർ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല.

തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ന്യാഹുരുരുവിലെ പനാരി റിസോർട്ടിലേക്ക് പോകുന്നതിനിടെയാണ് ബസ് കുഴിയിലേക്ക് മറിഞ്ഞത്. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

six people died bus carrying indian group tour from qatar ditch

Next TV

Related Stories
മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

Jul 30, 2025 07:56 PM

മധുര ദിനങ്ങൾ; ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ തുടക്കം

ബഹ്‌റൈനിൽ ഈന്തപ്പന ഉത്സവത്തിന്‍റെ ആറാം പതിപ്പിന് ഹൂറത്ത് ആലിയിൽ...

Read More >>
കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

Jul 30, 2025 05:53 PM

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ്; ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി അറസ്റ്റിൽ

കുവൈത്തിൽ ആത്മീയ രോഗശാന്തിയുടെ മറവിൽ പണം തട്ടിപ്പ് ആളുകളെ കബളിപ്പിച്ച ദുർമന്ത്രവാദിനി...

Read More >>
വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

Jul 30, 2025 04:58 PM

വാഹനാപകടം, പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ പ്രവാസി മലയാളി ജിദ്ദയിൽ...

Read More >>
ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

Jul 30, 2025 01:20 PM

ജീവൻ പോലും നൽകിയിരുന്നു... ! ശാരീരിക മാനസിക പീഡനം, ഭർത്താവിന് വൃക്ക ദാനം ചെയ്ത യുവതി വിവാഹമോചനത്തിലേക്ക്

ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതിനെത്തുടർന്ന് വിവാഹമോചന ഹർജി നൽകി...

Read More >>
താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

Jul 29, 2025 06:33 PM

താമസ, തൊഴിൽ നിയമലംഘനം; കുവൈത്തിൽ 153 പേർ അറസ്റ്റിൽ

കുവൈത്തിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 153 പേർ...

Read More >>
Top Stories

//Truevisionall