---
title: "പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Expatriate shop owner found dead room"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295471/expatriate-shop-owner-found-dead-room"
published_at: "2025-06-10T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68482d5ae7ede_dead.jpg"
keywords: []
---

# പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **അബൂദബി: **പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് ആണ്​ മരിച്ചത്. തിങ്കളാഴ്ച രാത്രി കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഡോക്ടര്‍മാരും പൊലീസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.

## Article Content

**അബൂദബി: **പ്രവാസിയായ കടയുടമയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദത്ത് മുക്കുന്നോത്ത് ആണ്​ മരിച്ചത്. തിങ്കളാഴ്ച രാത്രി കടയിലുണ്ടായിരുന്നു. പിന്നീട് ഉറങ്ങാന്‍ മുറിയിലേക്ക് പോയ അന്‍വര്‍ സാദത്തിനെ പുലര്‍ച്ചെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഡോക്ടര്‍മാരും പൊലീസുമെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഉദുമ പഞ്ചായത്ത് കെ.എം.സി.സി ട്രഷററും അബൂദബി മദീന സായിദ് ഷോപ്പിങ്​ സെന്ററിലെ കാസ്‌കോ ഫാന്‍സി ഷോപ്പ് ഉടമയുമാണ്. മൂത്ത മകള്‍ റിസ്‌വാനയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉദുമ ടൗണ്‍ മുസ്​ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്.

പരേതനായ മുക്കുന്നോത്തെ എം.കെ. ഹുസൈന്റെയും ആയിഷയുടെയും മകനാണ്. റൈഹാനയാണ് ഭാര്യ. റിസ, റസ്​വ, റഫീഫ എന്നിവരാണ് മറ്റു മക്കള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് കെ.എം.സി.സി പ്രവര്‍ത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295471/expatriate-shop-owner-found-dead-room)