സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ വാഹനാപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു
Jun 12, 2025 08:15 AM | By VIPIN P V

റിയാദ്: (gcc.truevisionnews.com) മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ് നഗരത്തിന്റെ കിഴക്ക് നദീമിലാണ് അപകടത്തിൽപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാർ ഓടിച്ചിരുന്ന അജു ഉറങ്ങിപ്പോയതാണ് അപകടകാരണം. കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ചു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം കിഴക്കമ്പലം വാലയിൽ വികെ പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. 25 വർഷത്തിലധികമായി സൗദി നാഷനൽ വാട്ടർ കമ്പനിയിൽ ജീവനക്കാരനാണ്.

One person dies car accident involving Malayali family Saudi Arabia

Next TV

Related Stories
ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Jul 20, 2025 03:23 PM

ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ...

Read More >>
മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Jul 19, 2025 11:00 PM

മദ്യപിച്ച ശേഷം ക്രൂര മർദനം; ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഷാർജയിലെ അതുല്യയുടെ മരണം, ഭർ‌ത്താവ് മർദിക്കുന്ന ദൃശ്യങ്ങൾ...

Read More >>
മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 19, 2025 10:03 PM

മലയാളി യുവതിയെ ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഷാർജയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ...

Read More >>
പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

Jul 19, 2025 04:43 PM

പൊതുപരിപാടിക്കിടെ പരസ്യമായി വെടിയുതിർത്തു; സൗദി യുവാവ് അറസ്റ്റില്‍

പൊതുപരിപാടിക്കിടെ വെടിവെപ്പ് നടത്തിയ സൗദി യുവാവ്...

Read More >>
കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

Jul 19, 2025 02:58 PM

കുവൈത്തിൽ ഗോഡൗണിൽ വൻ തീപിടിത്തം

കുവൈത്തിൽ ഗോഡൗണിൽ വൻ...

Read More >>
Top Stories

News Roundup

//Truevisionall