---
title: "ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു"
english_title: " expatriate Malayali who suffered from physical ailments died Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296352/expatriate-malayali-who-suffered-from-physical-ailments-died-saudi-arabia"
published_at: "2025-06-15T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e86e94a308_dead.jpg"
keywords: []
---

# ശാരീരിക അസ്വസ്ഥതകൾ നേരിട്ട പ്രവാസി മലയാളി സൗദിയിൽ മരിച്ചു

> **Lead Summary:** **റിയാദ്: **രണ്ടുദിവസമായി ശാരീരിക അസ്വസ്ഥതകൾ നേരിട്ട മലയാളി ദമ്മാമിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സാംസ്കാരിക വേദികൾക്ക് സുപരിചിതനായ ഗായകൻ കൂടിയായ തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് മരിച്ചത്.

## Article Content

**റിയാദ്: **രണ്ടുദിവസമായി ശാരീരിക അസ്വസ്ഥതകൾ നേരിട്ട മലയാളി ദമ്മാമിൽ മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സാംസ്കാരിക വേദികൾക്ക് സുപരിചിതനായ ഗായകൻ കൂടിയായ തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് മരിച്ചത്.

അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനാണ്. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക് പോകാതെ മുറിയിൽ വിശ്രമിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296352/expatriate-malayali-who-suffered-from-physical-ailments-died-saudi-arabia)