---
title: "ഹാഷിഷ് അടക്കം പലതരം മയക്കുമരുന്നുകളുമായി ഒമാൻ സ്വദേശി അറസ്റ്റിൽ"
english_title: "Omani national arrested with various drugs including hashish"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/297816/omani-national-arrested-with-various-drugs-including-hashish"
published_at: "2025-06-22T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68580f3f21334_arrest.jpg"
keywords: []
---

# ഹാഷിഷ് അടക്കം പലതരം മയക്കുമരുന്നുകളുമായി ഒമാൻ സ്വദേശി അറസ്റ്റിൽ

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ വടക്കൻ അൽ ഷർഖിയ ഗവർണറേറ്റിലെ ഇബ്രാ വിലായത്തിൽ നിയമവിരുദ്ധമായ വിവിധതരം മയക്കുമരുന്നുകളും, മയക്കുമരുന്നുമായി ബന്ധപ്പെട്ട വസ്തുക്കളും കൈവശം വച്ചതിന് ഒരു ഒമാനിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) സ്ഥിരീകരിച്ചു. വടക്കൻ അൽ ഷർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്ട്‌മെന്റാണ് ഇയാളെ പിടികൂടിയത്.

## Article Content

**മസ്കറ്റ്: **ഒമാനിലെ വടക്കൻ അൽ ഷർഖിയ ഗവർണറേറ്റിലെ ഇബ്രാ വിലായത്തിൽ നിയമവിരുദ്ധമായ വിവിധതരം മയക്കുമരുന്നുകളും, മയക്കുമരുന്നുമായി ബന്ധപ്പെട്ട വസ്തുക്കളും കൈവശം വച്ചതിന് ഒരു ഒമാനിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) സ്ഥിരീകരിച്ചു. വടക്കൻ അൽ ഷർഖിയ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള ആന്റി-നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്ട്‌മെന്റാണ് ഇയാളെ പിടികൂടിയത്.

ഇബ്രയിലെ വിലായത്തിൽ വലിയ അളവിൽ ഹാഷിഷ്, ക്രിസ്റ്റൽ മെത്ത്, മോർഫിൻ, മരിജുവാന, സൈക്കോട്രോപിക് ഗുളികകൾ, മയക്കുമരുന്ന് സാമഗ്രികൾ എന്നിവ കൈവശം വച്ചുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പിന്നാലെ ഒരു ഒമാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. അയാൾക്കെതിരെ നിയമ നടപടികൾ പൂർത്തിയായിവരികയാണെന്നും റോയൽ ഒമാൻ പോലീസിന്റെ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/297816/omani-national-arrested-with-various-drugs-including-hashish)