പാലക്കാട്: ( www.truevisionnews.com ) മൂന്നുപേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി. മണ്ണാർക്കാട് താലൂക്കിൽ മാസ്‌ക്ക് നിർബന്ധമാക്കി. കണ്ടെയ്‌മെന്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഒരുക്കും. വർക്ക് ഫ്രം ഹോം പറ്റാത്ത ജോലിയിൽ ഉള്ളവർക്ക് പ്രത്യേക അവധി നൽകും.
നിപ ബാധിച്ച നാട്ടുകൽ സ്വദേശിയായ യുവതിയും ചങ്ങലീരി സ്വദേശിയായ 32 കാരനായ യുവാവും ചികിത്സയിലാണ്. ജില്ലയിൽ 17 പേർ ഐസൊലേഷനിൽ ചികിത്സയിലാണ്. 32 പേർ ഹൈയസ്റ്റ് റിസ്‌ക്ക് വിഭാഗത്തിലും 111 പേർ ഹൈറിസ്‌ക് വിഭാഗത്തിലുമായി നിരീക്ഷണത്തിലാണ്. കണ്ടെയ്‌മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം പൂർണ്ണമായി ഓൺലൈൻ വഴിയാക്കി.
മലപ്പുറം ജില്ലയിൽ 131 പേരും പാലക്കാട് 426 പേരും കോഴിക്കോട് 115 പേരും എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒരാൾ വീതവുമാണുള്ളത്. മലപ്പുറത്ത് 12 പേർ ഐസൊലേഷനിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയിൽ ഇതുവരെ 88 സാംപിളുകൾ നെഗറ്റീവായെന്നും മന്ത്രി അറിയിച്ചു.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Nipah virus alert Restrictions are strict in Palakkad district, 674 people in contact list