കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് പേരാമ്പ്രയിൽ ബൈക്ക് ബസ്സിൽ ഇടിച്ച് യുവാവിന് പരിക്ക് . പേരാമ്പ്ര ചിലമ്പ വളവിൽ സമീപം കാരയിൽ വളവിലാണ് ഇന്ന് വൈകുന്നേരം 5:45 ഓടുകൂടി അപകടം ഉണ്ടായത്. പരിക്കേറ്റ യുവാവിനെ ഇഎംഎസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. പേരാമ്പ്രയിൽ നിന്ന് മേപ്പയൂരിലേക്കുള്ള സ്വകാര്യ ബസിലാണ് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു.
കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന് പരിക്കേറ്റു. കാര്‍ ഡ്രൈവര്‍ പേരാമ്പ്ര പാറാട്ടുപാറ തൈക്കണ്ടി ഷൈജു (40) നാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.45 ഓടെ പേരാമ്പ്ര ടെലഫോണ്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് അപകടം. പേരാമ്പ്രയില്‍ നിന്നും മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 77 സി 7776 സ്വിഫ്റ്റ് കാറും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന കെഎല്‍ 58 എ 9950 മാരുതി ആള്‍ട്ടോ കാറും തമ്മിലിടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെ മുന്‍ഭാഗം തകരുകയും ആള്‍ട്ടോ കാര്‍ വട്ടം തിരിഞ്ഞ് നില്‍ക്കുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.
സമാനമായ മറ്റൊരു സംഭവത്തിൽ തലശ്ശേരി -മാഹി ബൈപ്പാസിൽ ടോൾ ബൂത്തിനടുത്ത് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.മംഗലാ പുരത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് തലശേരി പൊലീസ് സ്ഥലത്തെത്തി. ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു.
Bike collides with private bus in Perambra, Kozhikode; Youth injured