കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര ഒന്തം റോഡ് റെയിൽവേ ട്രാക്കിലാണ് അപകടം നടന്നത്. വൈകിട്ട് 5.30 ഓടെയാണ് സംഭവം. മംഗലാപുരം- തിരുവനന്തപുരം ട്രെയിൻ ആണ് ഇടിച്ചത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരുസംഭവത്തിൽ, വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ചെറിയപാലയുള്ളതിൽ രാജന്റെ ഭാര്യ വത്സലയാണ് (70) മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.
സമീപത്തെ വീട്ടിലേക്ക് പോകുമ്പോൾ പള്ളിക്കുന്ന് താഴെ വയലിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മകൻ: മിജിൽ രാജ്. മരുമകൾ: അഡ്വ ശ്രീഷ്ണ
മറ്റൊരു സംഭവത്തിൽ കൊല്ലം ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്.
ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചടയമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂബൈൽ ജെ കുന്നത്തൂർ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. മൃതേദഹം ആശുപത്രിയിലേക്ക് മാറ്റും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
young man died tragically after being hit by a train in Vadakara Kozhikode