---
title: "'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ"
english_title: "'We will destroy power plants too'; Trump makes a strong threat against Iran, Iran responds"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351351/we-will-destroy-power-plants-too-trump-makes-a-strong-threat-against-iran-iran-responds"
published_at: "2026-04-03T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf87e063c45_ertyewsr.jpg"
keywords: []
---

# 'പവർ പ്ലാന്റുകളും തകർക്കും'; ഇറാനെതിരെ കടുത്ത ഭീഷണിയുമായി ട്രംപ്, മറുപടിയുമായി ഇറാൻ

> **Lead Summary:** > വാഷിംഗ്ടൺ:**[ ** ഇറാനും അമേരിക്കയും തമ്മിലുള്ള പോർവിളി അതിരൂക്ഷമാകുന്നു. ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തതിന് പിന്നാലെ രാജ്യത്തെ വൈദ്യുത നിലയങ്ങളും ലക്ഷ്യം വെക്കുമെന്ന പുതിയ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിച്ച് ശിലായുഗത്തിലേക്ക് മറുപടി അയക്കുമെന്ന ട്രംപിന്റെ പരാമർശത്തിന്, "അക്കാലത്ത് മിഡിൽ ഈസ്റ്റിൽ എണ്ണയും ഗ്യാസും ഉണ്ടായിരുന്നില്ല" എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി നൽകിയത്

## Article Content

> വാഷിംഗ്ടൺ:**[ ** ഇറാനും അമേരിക്കയും തമ്മിലുള്ള പോർവിളി അതിരൂക്ഷമാകുന്നു. ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തതിന് പിന്നാലെ രാജ്യത്തെ വൈദ്യുത നിലയങ്ങളും ലക്ഷ്യം വെക്കുമെന്ന പുതിയ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിച്ച് ശിലായുഗത്തിലേക്ക് മറുപടി അയക്കുമെന്ന ട്രംപിന്റെ പരാമർശത്തിന്, "അക്കാലത്ത് മിഡിൽ ഈസ്റ്റിൽ എണ്ണയും ഗ്യാസും ഉണ്ടായിരുന്നില്ല" എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി നൽകിയത്

>  മധ്യ ഇറാനിൽ വെച്ച് അമേരിക്കയുടെ എഫ്-35 പോർവിമാനം വെടിവച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും ഇരു രാജ്യങ്ങളിലെയും  ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  സംഘർഷം കടുക്കുന്നത് ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. നിലവിൽ യുഎസ് ക്രൂഡ് വില ബാരലിന് 110 ഡോളറും ബ്രെന്റ് വില 109 ഡോളറും കടന്നു. സ്പോട്ട് വില 140 ഡോളറിന് മുകളിലെത്തിയത് ലോകരാജ്യങ്ങളിൽ വലിയ പണപ്പെരുപ്പത്തിന് ഇടയാക്കിയേക്കും. "ഇറാനിലെ പുതിയ ഭരണകൂട നേതാക്കൾക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാം, അവരത് വേഗത്തിൽ ചെയ്യണം" എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351351/we-will-destroy-power-plants-too-trump-makes-a-strong-threat-against-iran-iran-responds)