---
title: "ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ പിടിയില്‍"
english_title: "Five non-residents were arrested for driving without a license"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/59835/five-non-residents-were-arrested-for-driving-without-a-license"
published_at: "2022-08-06T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ede42379132_kuwait.jpg"
keywords: []
---

# ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വര്‍ക്ക്‌ഷോപ്പുകള്‍, ഗ്യാരേജുകള്‍ എന്നിവയിലുള്‍പ്പെടെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. വര്‍ക്ക്‌ഷോപ്പുകള്‍, ഗ്യാരേജുകള്‍ എന്നിവയിലുള്‍പ്പെടെ ശുവൈഖ് വ്യവസായ മേഖലയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി.

കബാദ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 940 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 100 വാഹനങ്ങള്‍ കണ്ടുകെട്ടി. ലൈസന്‍സില്ലാത്ത ഒരാളെ അറസ്റ്റ് ചെയ്തു. ഖൈത്താന്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 800 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.

**കുവൈത്ത് സിറ്റി: **രണ്ട് വ്യത്യസ്ത കേസുകളിലായി ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് രണ്ട് കിലോഗ്രാം ഷാബു, കാല്‍കിലോഗ്രാം ഹാഷിഷ്, നിരോധിത ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു.

ക്രിമിനല്‍ സെക്യൂരിറ്റി സെക്റ്റര്‍ അധികൃതരാണ് പ്രതികളെ പിടികൂടിയതെന്ന് ലഹരിനിയന്ത്രണ വിഭാഗത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/59835/five-non-residents-were-arrested-for-driving-without-a-license)