---
title: "ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു"
english_title: "An expatriate Malayali youth who was undergoing treatment in Qatar died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/66944/an-expatriate-malayali-youth-who-was-undergoing-treatment-in-qatar-died"
published_at: "2022-09-08T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631a12ad14051_death.jpg"
keywords: []
---

# ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

> **Lead Summary:** **ദോഹ: **ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ ആണ് മരിച്ചത്.

## Article Content

**ദോഹ: **ഖത്തറില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വട്ടേക്കാട് പാറാത്ത്‍വീട്ടില്‍ പൂനത്ത് ഖാദറിന്റെ മകന്‍ പി.പി ഉമര്‍ ആണ് മരിച്ചത്.

അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം ഖത്തറിലെ റുമൈല ഹമദ് ക്യാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു അന്ത്യം.

മൃതദേഹം ദോഹയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ മുഹ്‍സിന ഖത്തറിലുണ്ട്. മകന്‍ - ഹംദാന്‍. സഫിയയാണ് മാതാവ്. സഹോദരങ്ങള്‍ - ഷാഫത്, ഫൗസിയ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/66944/an-expatriate-malayali-youth-who-was-undergoing-treatment-in-qatar-died)