പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
Jan 26, 2023 03:39 PM | By Vyshnavy Rajan

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയിലെ ജുബൈലിൽ ഉറക്കത്തിൽ മരിച്ചു. ജുബൈൽ ജെ.ടി.ഇ കാർ വർക്​ഷോപ്പിലെ ജീവനക്കാരനും കൊല്ലം പുനലൂർ വളക്കോട് പനങ്ങാട് ആലുംകീഴിൽ വീട്ടിൽ പരമു ആശാരിയുടെ മകനുമായ സുധാകരൻ (62) ആണ് മരിച്ചത്.

എല്ലാദിവസവും രാവിലെ സ്ഥാപനം തുറക്കാറുള്ള സുധാകരനെ കാണാഞ്ഞതിനെ തുടർന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തലേന്ന് ചുമയും മറ്റ് അസ്വസ്ഥതകളും കാരണം അടുത്തുള്ള ആശുപത്രിയിൽ പോടിയിരുന്നു. എന്നാൽ പതിവായി കാണുന്ന ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ തേടാതെ മടങ്ങി. വെളുപ്പിന് രണ്ടിന്​ അടുത്ത റൂമിൽ പോയി ചൂടുവെള്ളം വാങ്ങി കുടിച്ചിരുന്നു.

പിറ്റേന്ന് രാവിലെ സ്ഥാപനം തുറക്കാൻ ആളിനെ കാണാതെ ആയപ്പോൾ കൂട്ടുകാർ ഫോണിൽ വിളിച്ചു. കിട്ടാത്തതിനെ തുടർന്ന് സ്‍പോൺസറെയും കൂട്ടി താമസസ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

സുധാകരനും സഹോദരൻ സുമേഷും ഒരേ മുറിയിലാണ് താമസം. രണ്ടു ദിവസമായി സുമേഷ് സ്ഥലത്തുണ്ടായിരുന്നില്ല. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി ജുബൈലിലെ വർക്ക്​ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയായതായി പ്രവാസി വെൽഫെയർ ജീവകാരുണ്യ വിഭാഗം കൺവീനർ സലിം ആലപ്പുഴ പറഞ്ഞു. സുധാകരന്റെ ഭാര്യ - പ്രസന്ന. മാതാവ് - രാജമ്മ. സഹോദരങ്ങൾ: സുഗതൻ (പരേതൻ), ഉഷ, സുഷ, സുരേഷ് കുമാർ, സൂര്യകല, സുജാത, സുനിൽ, സുധീഷ്.

Expatriate Malayali died of heart attack in his sleep

Next TV

Related Stories
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

Mar 26, 2023 11:06 AM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ,...

Read More >>
ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

Mar 26, 2023 10:36 AM

ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

വ​ർ​ഗീ​യ​വി​ഷം തു​പ്പു​ന്ന പ്ര​സം​ഗം ന​ട​ത്തി​യ​വ​രും വ്യ​ക്തി​ഹ​ത്യ​യും കു​ടും​ബ​ഹ​ത്യ​യും ന​ട​ത്തി​യ​വ​രും യോ​ഗ്യ​രാ​യി വാ​ഴു​മ്പോ​ൾ...

Read More >>
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

Mar 26, 2023 09:46 AM

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ...

Read More >>
നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Mar 26, 2023 07:10 AM

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

Mar 25, 2023 10:25 PM

ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

മാ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ളും വി​ത​ര​ണം...

Read More >>
Top Stories