പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി; അനുവദിച്ചത് 2023 അവസാനം വരെ

പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി; അനുവദിച്ചത് 2023 അവസാനം വരെ
Jan 27, 2023 04:16 PM | By Nourin Minara KM

അബുദാബി: യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി നിജപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‍കാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

അതുകൊണ്ടുതന്നെ നിശ്ചിത കാലയളവ് നിജപ്പെടുത്താതെ അനിശ്ചിത കാലത്തേക്ക് ഒപ്പുവെച്ചിട്ടുള്ള തൊഴില്‍ കരാറുകള്‍ നിയമം അനുസരിച്ച് മാറ്റേണ്ടി വരും. 2023 ഡിസംബര്‍ 31 വരെയാണ് പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി കരാറുകളില്‍ മാറ്റം വരുത്താന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സമയം അനുവദിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടാം തീയ്യതിയാണ് രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ തൊഴില്‍ കരാറുകളും നിശ്ചിത കാലയളവിലേക്ക് ആയിരിക്കണം. പരമാവധി മൂന്ന് വര്‍ഷം വരെയാണ് തൊഴില്‍ കരാറുകള്‍ക്ക് കാലാവധി വെയ്ക്കാനാവുക. തൊഴിലുടമയും തൊഴിലാളിയും അംഗീകരിക്കുന്ന പക്ഷം സമാനമായ കാലാവധിയിലേക്കോ അല്ലെങ്കില്‍ അതില്‍ കുറ‍ഞ്ഞ കാലാവധിയിലേക്കോ കരാറുകള്‍ ദീര്‍ഘിപ്പിക്കാനോ അല്ലെങ്കില്‍ പുതുക്കാനോ സാധിക്കും.

തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ശേഷം പ്രത്യേക കരാറുകള്‍ ഇല്ലാതെ തൊഴിലാളിയും തൊഴിലുടമയും പിന്നെയും തുടരുകയാണെങ്കില്‍ ആദ്യമേയുള്ള കരാര്‍ അതേ വ്യവസ്ഥകളോടെ തന്നെ ദീര്‍ഘിപ്പിച്ചതായി കണക്കാക്കും. കരാര്‍ പുതുക്കുകയും കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്‍താല്‍ പുതുക്കിയ കാലയളവ് കൂടി തുടര്‍ച്ചയായ സര്‍വീസായി കണക്കാക്കും.

പ്രത്യേക കാലാവധി നിശ്ചയിക്കാത്ത തൊഴില്‍ കരാറുകള്‍, പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം തന്നെ വ്യവസ്ഥകളും നിബന്ധനകളും പാലിച്ച് നിശ്ചിത കാലാവധി നിജപ്പെടുത്തിയ കരാറുകളാക്കി മാറ്റണമെന്നാണ് വ്യവസ്ഥ. രാജ്യത്തെ മന്ത്രിസഭയ്ക്ക് പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഈ കാലാവധി ദീര്‍ഘിപ്പിക്കാന്‍ നിയമം അനുമതി നല്‍കുന്നു. പുതിയ തീരുമാന പ്രകാരം സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകള്‍ നിശ്ചിത കാലയളവ് നിജപ്പെടുത്തി പരിഷ്‍കരിക്കുന്നതിന് 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

extended the deadline for changes to expatriates' employment contracts

Next TV

Related Stories
#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

Mar 4, 2024 08:05 PM

#onlinefraud | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ നാല് പ്രവാസികള്‍ ഒമാനില്‍ അറസ്റ്റില്‍

പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസ്...

Read More >>
#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

Mar 3, 2024 05:27 PM

#death | കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു

തിങ്കളാഴ്​ച രാവിലെ ഏഴിന് ശിവപുരം മഹല്ല്​ ജുമാമസ്​ജിദിലാണ്​...

Read More >>
#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

Mar 3, 2024 03:40 PM

#Death | രാത്രി ഭാര്യയോട് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞു, രാവിലെ വാതില്‍ തുറന്നപ്പോള്‍ അനക്കമില്ല; ഉറക്കത്തിൽ മരണം

രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് അടുത്തുള്ളവർ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് അനക്കമറ്റ നിലയിൽ കണ്ടത്. സ്ഥലത്തെത്തിയ മെഡിക്കൽ സംഘം മരണം ഹൃദയാഘാതം...

Read More >>
#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

Mar 3, 2024 12:02 PM

#heavyrain | ശ​ക്ത​മാ​യ മ​ഴ; ദുബൈയിൽ മു​ന്ന​റി​യി​പ്പു​മാ​യി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

തെ​ക്ക്​ ഭാ​ഗ​ത്ത്​ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​യും. ഇ​തേ സ​മ​യം ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റി​നും...

Read More >>
#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

Mar 3, 2024 11:35 AM

#heartattack | ഹൃദയാഘാതം ; പ്രവാസി ഒമാനിൽ അന്തരിച്ചു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന...

Read More >>
#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

Mar 3, 2024 11:28 AM

#dead | ഷാർജയിൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ്​ മ​രി​ച്ചു

ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​സി​ത്ത്​ ഉ​മ്മു​ൽ ഖു​വൈ​ൻ ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ...

Read More >>
Top Stories

News Roundup

Entertainment News