യുഎഇയില്‍ തൊഴില്‍ കരാര്‍; ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറ്റാനുള്ള സമയ പരിധി നീട്ടി

യുഎഇയില്‍ തൊഴില്‍ കരാര്‍; ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറ്റാനുള്ള സമയ പരിധി നീട്ടി
Jan 28, 2023 07:24 PM | By Vyshnavy Rajan

യുഎഇയില്‍ തൊഴില്‍ കരാര്‍ ലിമിറ്റഡ് കോണ്‍ട്രാക്റ്റിലേക്ക് മാറ്റാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയാക്കി. ഫെബ്രുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ സമയപരിധി നല്‍കിയിട്ടുണ്ടെന്ന് യുഎഇ മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.

2022 ഫെബ്രുവരി 2 മുതലാണ് പുതിയ തൊഴില്‍ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. തൊഴില്‍ കരാറുകളുടെ കാലാവധി നിശ്ചയിക്കുന്ന പരിഷ്‌കാരമാണ് ഇതില്‍ പ്രധാനം. പുതിയ മാറ്റമനുസരിച്ച് കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഒപ്പിട്ട തൊഴില്‍ കരാറുകള്‍ മാറ്റണം.

ഇതനുസരിച്ച് എല്ലാ തൊഴില്‍ കരാറുകളും ഒരു നിശ്ചിത കാലയളവിലേക്കായിരിക്കണം. പരമാവധി മൂന്ന് വര്‍ഷത്തേക്കായിരിക്കും ഈ കരാറുകള്‍. തൊഴിലുടമയുടെയും തൊഴിലാളിയുടെയും സമ്മത പ്രകാരം സമാനമായ കാലയളവിലേക്കോ കുറഞ്ഞ കാലയളവിലേക്കോ കരാര്‍ നീട്ടുകയോ പുതുക്കുകയോ ചെയ്യാം.

സമയപരിധി കഴിഞ്ഞിട്ടും കരാര്‍ മാറ്റാത്തവര്‍ക്കെതിരെ പിഴ ചുമത്തും. അതേസമയം ഫ്രീന്‍ലാന്‍സ് വിസ, ഗോള്‍ഡന്‍ വിസ, ഗ്രീന്‍ റെസിഡന്‍സ് വിസ തുടങ്ങി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പിലുള്ള വിസക്കാര്‍ക്ക് കമ്പനികളുമായി ഹ്രസ്വകാല തൊഴില്‍ കരാറുണ്ടാക്കി ജോലി ചെയ്യാം.

എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളും അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യന്‍ സെന്റര്‍ എന്നിവിടങ്ങളിലുള്ളവരും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല.

Employment contract in UAE; The time limit for conversion to limited contract has been extended

Next TV

Related Stories
ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം

Mar 26, 2023 11:43 AM

ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ൺ ദീ​ർ​ഘി​പ്പി​ക്കാ​ൻ ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം തീ​രു​മാ​നം

ഏ​പ്രി​ൽ ഒ​ന്നി​ന് സ​മാ​പി​ക്കാ​നി​രി​ക്കെ​യാ​ണ് ഏ​പ്രി​ൽ 29വ​രെ നീ​ട്ടാ​ൻ മ​ന്ത്രാ​ല​യം...

Read More >>
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

Mar 26, 2023 11:06 AM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ,...

Read More >>
ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

Mar 26, 2023 10:36 AM

ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

വ​ർ​ഗീ​യ​വി​ഷം തു​പ്പു​ന്ന പ്ര​സം​ഗം ന​ട​ത്തി​യ​വ​രും വ്യ​ക്തി​ഹ​ത്യ​യും കു​ടും​ബ​ഹ​ത്യ​യും ന​ട​ത്തി​യ​വ​രും യോ​ഗ്യ​രാ​യി വാ​ഴു​മ്പോ​ൾ...

Read More >>
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

Mar 26, 2023 09:46 AM

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ...

Read More >>
നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Mar 26, 2023 07:10 AM

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
Top Stories