പുതിയ ട്രാന്‍സിറ്റ് വിസ ; സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് ടൂറിസം മന്ത്രി

പുതിയ ട്രാന്‍സിറ്റ് വിസ ; സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് ടൂറിസം മന്ത്രി
Feb 2, 2023 12:06 PM | By Nourin Minara KM

സൗദി: സൗദിയില്‍ നാല് ദിവസത്തേക്കുള്ള പുതിയ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയതോടെ സൗദി ആഗോള ടൂറിസ ഹബ്ബായി മാറുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബ്.

കഴിഞ്ഞ ദിവസം മുതലാണ് സൗദി എയര്‍ലൈന്‍സ്,ഫ്‌ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗജന്യമായി നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസ അനുവദിച്ചു തുടങ്ങിയത്.

‘നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ്’ എന്ന പേരിലാണ് 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സൗജന്യ ട്രാന്‍സിറ്റ് സന്ദര്‍ശന വിസ അനുവദിച്ചുള്ള സേവനം ആരംഭിച്ചത്.

വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സൗദിയിലേക്ക് വിദേശികള്‍ക്ക് വരാന്‍ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി.

ഈ വിസയില്‍ എത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.സൗദി എയര്‍ലൈന്‍സിന്റെയും ഫ്‌ലൈനാസിന്റെയും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ വിസയ്ക്ക് അപേക്ഷിക്കുവാനുളള ലിങ്ക് വഴി ഇലക്ട്രോണിക് വിസ പേജിലേക്ക് പ്രവേശിക്കാം.

അപേക്ഷകന്റെ ഫോട്ടോ അപ് ലോഡ് ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ വിസ ഇമെയില്‍ വഴി ലഭിക്കും. വിസയുടെ കലാവധി മൂന്ന് മാസമാണ്. എന്നാല്‍ രാജ്യത്തെത്തിയാല്‍ നാല് ദിവസം മാത്രമേ അനുവദിക്കുകയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്കും പുതിയ സംവിധാനം വഴി സൗദിയിലിറങ്ങി രാജ്യം സന്ദര്‍ശിക്കാനും സാധിക്കും.

New Transit Visa; Tourism Minister that Saudi Arabia will become a global tourism hub

Next TV

Related Stories
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

Mar 26, 2023 11:06 AM

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ

വെ​ബ്​​സൈ​റ്റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലു​മു​ള്ള ബി​സി​ന​സ്​ ​പ്ര​​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും പ്ര​മോ​ഷ​നും വാ​ണി​ജ്യ,...

Read More >>
ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

Mar 26, 2023 10:36 AM

ജ​നാ​ധി​പ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തി​ന്റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​യെ​ന്ന് ഇ​ൻ​കാ​സ് കോ​ഴി​ക്കോ​ട്

വ​ർ​ഗീ​യ​വി​ഷം തു​പ്പു​ന്ന പ്ര​സം​ഗം ന​ട​ത്തി​യ​വ​രും വ്യ​ക്തി​ഹ​ത്യ​യും കു​ടും​ബ​ഹ​ത്യ​യും ന​ട​ത്തി​യ​വ​രും യോ​ഗ്യ​രാ​യി വാ​ഴു​മ്പോ​ൾ...

Read More >>
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

Mar 26, 2023 09:46 AM

ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തം; ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ആറായി

ശനിയാഴ്ച രാത്രി വൈകി ​മലപ്പുറം പൊന്നാനി സ്വദേശി അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മലയാളികളുടെ മരണ സംഖ്യ...

Read More >>
നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Mar 26, 2023 07:10 AM

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം...

Read More >>
ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

Mar 25, 2023 10:25 PM

ല​ബ​നാ​നി​ലെ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു

മാ​സം മു​ഴു​വ​ൻ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം മേ​ഖ​ല​യി​ലെ ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണ കി​റ്റു​ക​ളും വി​ത​ര​ണം...

Read More >>
Top Stories