ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കി​യ​ത്​ 70 ല​ക്ഷം ദി​ർ​ഹം

ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കി​യ​ത്​ 70 ല​ക്ഷം ദി​ർ​ഹം
Feb 6, 2023 11:45 AM | By Kavya N

ദു​ബൈ: ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബൈ​യി​ലെ ത​ട​വു​കാ​ർ​ക്ക്​ ന​ൽ​കി​യ​ത്​ 70 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം. ദു​ബൈ പൊ​ലീ​സും വി​വി​ധ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നാ​ണ്​ ഇ​ത്ര​യ​ധി​കം സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​ത്. 98 പു​രു​ഷ-​വ​നി​ത ത​ട​വു​കാ​ർ​ക്ക്​ ഇ​തി​ന്റെ പ്ര​യോ​ജ​നം ല​ഭി​ച്ചു.ചെ​റി​യ കേ​സു​ക​ളി​ൽ​പെ​ട്ട്​ ത​ട​വി​ലാ​യ​വ​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ന്ന​തി​നാ​ണ്​ സ​ഹാ​യം ന​ൽ​കി​യ​ത്.

ദി​യാ​ദ​നം ന​ൽ​കാ​നും പി​ഴ അ​ട​ക്കാ​നും സാ​മ്പ​ത്തി​ക കേ​സു​ക​ൾ തീ​ർ​പ്പാ​ക്കാ​നും ഈ ​പ​ണം വി​നി​യോ​ഗി​ച്ചു. യു.​എ.​ഇ​യി​ലെ ബി​സി​ന​സു​കാ​രും സു​മ​ന​സ്ക​രു​മാ​ണ്​ ഇ​തി​ന്​ സ​ഹാ​യി​ച്ച​ത്.2022ൽ ​ആ​കെ 70,47,709 ദി​ർ​ഹ​മി​ന്‍റെ സ​ഹാ​യ​മാ​ണ് ന​ൽ​കി​യ​ത്. ​അ​ഞ്ചു​പേ​രു​ടെ ദി​യാ​ദ​നം ന​ൽ​കാ​ൻ മാ​ത്രം 10 ല​ക്ഷം ദി​ർ​ഹം ചെ​ല​വ​ഴി​ച്ചു. ബാ​ക്കി തു​ക 93 ത​ട​വു​കാ​രു​ടെ സാ​മ്പ​ത്തി​ക ത​ർ​ക്ക കേ​സു​ക​ൾ പ​രി​ഹ​രി​ക്കാ​നും ബാ​ങ്ക്​ ക​ട​ങ്ങ​ൾ തീ​ർ​ക്കാ​നും ഉ​പ​യോ​ഗി​ച്ചു.

ബി​സി​ന​സ്​ ത​ക​ർ​ന്ന​തു​മൂ​ലം ക​ട​ക്കെ​ണി​യി​ലാ​യി ജ​യി​ലി​ലാ​യ 52കാ​ര​ന്‍റെ ക​ടം തീ​ർ​ക്കാ​നും കു​ടും​ബ​ത്തെ പി​ന്തു​ണ​ക്കാ​നും പൊ​ലീ​സ്​ ഇ​ട​പെ​ട്ടു. ത​ട​വു​കാ​ർ​ക്ക്​ തെ​റ്റി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​രാ​നും കു​ടും​ബ​വു​മൊ​ത്ത്​ തു​ട​ർ​ജീ​വി​തം ന​യി​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ സ​ഹാ​യം ചെ​യ്യു​ന്ന​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ത​ട​വു​കാ​ർ​ക്കാ​യി ക​ല-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ന​ട​ത്താ​റു​ണ്ട്.",

70 lakh was given to the prisoners.

Next TV

Related Stories
#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

Apr 12, 2024 03:21 PM

#death | പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

പിതാവ്: ഇല്ലിക്കൽ ഹംസ, മാതാവ്: ഖദീജ, ഭാര്യ: റജീന...

Read More >>
#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

Apr 12, 2024 11:10 AM

#Rain | യുഎഇയില്‍ ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി അധികൃതര്‍

മിതമായ താപനിലയാകും ശനിയാഴ്ച പകല്‍ സമയം അനുഭവപ്പെടുക. ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍...

Read More >>
#death |  മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Apr 11, 2024 09:25 PM

#death | മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

നാലുദിവസം മുമ്പ് യുഎഇയിലുള്ള മക്കളുടെ അടുത്തേക്ക് ഭാര്യക്കൊപ്പം...

Read More >>
#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

Apr 11, 2024 08:36 PM

#rain | ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വാരാന്ത്യത്തിലെ കാലാവസ്ഥ പ്രവചനം

ഈ മൂന്ന് ദിവസങ്ങളിലും വടക്ക്പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 5-15 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാം. ഇത് 25 കിലോമീറ്റര്‍ വേഗതയില്‍...

Read More >>
Top Stories


News Roundup