---
title: "ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ മലപ്പുറം സ്വദേശിനി വിമാനത്തിൽ മരിച്ചു"
english_title: "A native of Malappuram died on the plane while returning from Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/95069/a-native-of-malappuram-died-on-the-plane-while-returning-from-umrah"
published_at: "2023-02-06T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e0bbda48866_death.jpg"
keywords: []
---

# ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടയിൽ മലപ്പുറം സ്വദേശിനി വിമാനത്തിൽ മരിച്ചു

> **Lead Summary:** **ജിദ്ദ: **ഉംറ നിർവ്വഹിച്ച് മടങ്ങുന്നതിനിടയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിനകത്ത് വെച്ച് മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **ഉംറ നിർവ്വഹിച്ച് മടങ്ങുന്നതിനിടയിൽ മലപ്പുറം സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിനകത്ത് വെച്ച് മരിച്ചു. മലപ്പുറം ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ ആണ് മരിച്ചത്.

കോഴിക്കോടുള്ള സ്വകാര്യ ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ജനുവരി 21 നാണ് ഇവർ ഉംറക്കായി പുറപ്പെട്ടത്. ഉംറ കർമവും മദീന സന്ദർശനവും പൂർത്തിയാക്കി ഫെബ്രുവരി നാലിന് ശനിയാഴ്ച ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 1.30 ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ മടങ്ങിയതായിരുന്നു.

യാത്രാമധ്യേ ഇവർക്ക് വിമാനത്തിൽനിന്നും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനം ഗോവ വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തുകയും ഉടനെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും വിമാനത്തിനകത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

മൃതദേഹം ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം റോഡ് മാർഗം ഇന്ന് (തിങ്കൾ) പുലർച്ചെ നാട്ടിലെത്തിച്ചു. മകൾ: ആരിഫ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ: റസാഖ് പുക്കാട്ട് (ചുങ്കം),ഫൈസൽ (ജനറൽ സെക്രട്ടറി, ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/95069/a-native-of-malappuram-died-on-the-plane-while-returning-from-umrah)