Feb 28, 2023 11:52 AM

മ​സ്ക​ത്ത്​: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ഓ​ൺ​ലൈ​ൻ​ ര​ജി​സ്​​ട്രേ​ഷ​ൻ അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം 50,000ത്തോ​ട്​ അ​ടു​ക്കു​ന്നു.

ഇ​തി​ന​കം 42,000ത്തി​ല​ധി​കം പേ​രാ​ണ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്​​ ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ഇ​തി​ല്‍ 2,736 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്.

ഫെ​ബ്രു​വ​രി​യാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ മാ​ര്‍ച്ച് നാ​ലി​ന് അ​വ​സാ​നി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ല്‍നി​ന്നാ​ണ്, 4,349 അ​പേ​ക്ഷ​ക​ര്‍.

മ​സ്‌​ക​ത്ത് (3,526), ദാ​ഹി​റ (1,259), അ​ല്‍ വു​സ്ത (131), ദോ​ഫാ​ര്‍ (1,947), മു​സ​ന്ദം (177), ബു​റൈ​മി (337), വ​ട​ക്ക​ന്‍ ബാ​ത്തി​ന (3,650), തെ​ക്ക​ന്‍ ബാ​ത്തി​ന (2,319), വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ (2,337), തെ​ക്ക​ന്‍ ശ​ര്‍ഖി​യ (1,608) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍നി​ന്നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം.

ഹ​ജ്ജ്​ ക​ർ​മ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ 21നാ​ണ്​ തു​ട​ങ്ങി​യ​ത്. 18 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും മാ​ർ​ച്ച് നാ​ലു​വ​രെ https://hajj.om/ എ​ന്ന പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

സി​വി​ൽ ന​മ്പ​ർ, വ്യ​ക്തി​ഗ​ത ഐ.​ഡി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ എ​ന്നി​വ ന​ൽ​കി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് ആ​കെ 14,000 പേ​ർ​ക്കാ​ണ്​ ഹ​ജ്ജി​ന്​ അ​വ​സ​രം ല​ഭി​ക്കു​ക. ഇ​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്. എ​ങ്കി​ലും ​ക്വോ​ട്ട​യി​ൽ വ​ൻ വ​ർ​ധ​ന​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, ഈ ​വ​ർ​ഷം എ​ത്ര സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക എ​ന്ന​തി​നെ കു​റി​ച്ച്​ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ലേ ഇ​ത്​ അ​റി​യാ​ൻ ക​ഴി​യു​ക​യു​ള്ളൂ. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും ഹ​ജ്ജി​ന്​ പോ​കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്നും സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം 8338 പേ​ർ​ക്കാ​ണ് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ആ​ദ്യം 6000 പേ​ർ​ക്കാ​യി​രു​ന്നു അ​വ​സ​രം ന​ൽ​കി​യ​ത്. പി​ന്നീ​ട് ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 2338 പേ​ർ​ക്കു​കൂ​ടി അ​വ​സ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Online Hajj Registration to 50,000

Next TV

Top Stories